Dileep's Ramaleela Enters Rs 55 Crore Club?
ദിലീപ് ചിത്രം രാമലീലയുടെ ഇതുവരെയുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സംവിധായകന്‍ അരുണ്‍ ഗോപി. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സെപ്തംബര്‍ 28ന് റിലീസ് ചെയ്ത രാമലീല 55 കോടി കളക്ഷന്‍ ക്ലബില്‍ കയറി. രാമലീല പോലൊരു ചിത്രം ചെയ്യാനായതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് അരുണ്‍ ഗോപി ഫെയ്സ്ബുക്കിലിട്ട കുറുപ്പില്‍ വ്യക്തമാക്കി. ഈ ചിത്രം വിജയമാക്കാന് സഹായിച്ച എല്ലാവര്‍ക്കും നന്ദി. ടോമിച്ചായനും ദിലീപേട്ടനും സച്ചിയേട്ടനും നോബിള്‍നും നന്ദി. നിങ്ങളില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഈ വിജയം ദിലീപേട്ടന് സമര്‍പ്പിക്കുന്നു ഇങ്ങനെയായിരുന്നു അരുണ്‍ ഗോപിയുടെ കുറിപ്പ്,
ഷാഫി സംവിധാനം ചെയ്ത 2 കണ്ട്രീസിന് ശേഷം 50 കോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. അന്‍പത് കോടി പിന്നിടുന്ന പത്താമത്തെ മലയാള ചിത്രവും. ദിലീപിന്റെ അറസ്റ്റും ജയിൽവാസവും രാമലീലയുടെ റിലീസ് പ്രതിസന്ധിയിലാക്കിയിരുന്നു. പക്ഷേ അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിക്കുന്ന സ്വീകരണമായിരുന്നു രാമലീല്ക്ക് ലഭിച്ചത്. 14 കോടി രൂപ മുടക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തില്‍ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് ദിലീപ് എത്തുന്നത്.